Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nitish Kumar

നി​തീ​ഷ് കു​മാ​റി​ന് സ​ഞ്ച​രി​ക്കാ​ൻ റേ​ഞ്ച് റോ​വ​റു​ക​ൾ; 11.17 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് നാ​ല് റേ​ഞ്ച് റോ​വ​ർ എ​സ്‌​യു​വി​ക​ൾ വ​രു​ന്നു. ഇ​തി​നാ​യി 11.17 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് സ​മാ​ന​മാ​യ വാ​ഹ​ന​മാ​ണ് നി​തീ​ഷ് കു​മാ​റും സ്വ​ന്ത​മാ​ക്കു​ന്ന​ത്.

നി​ല​വി​ലെ യാ​ത്ര​ക​ൾ​ക്ക് ഹ്യു​ണ്ടാ​യി അ​യോ​ണി​ക് 5 എ​ന്ന ഇ​ല​ക്ട്രി​ക് വാ​ഹ​ന​മാ​ണ് നി​തീ​ഷ് കു​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള യാ​ത്ര​ക​ൾ​ക്കാ​യി ബു​ള്ള​റ്റ് പ്രൂ​ഫ് സം​വി​ധാ​ന​മു​ള്ള ടാ​റ്റ സ​ഫാ​രി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കാ​യി റേ​ഞ്ച് റോ​വ​ർ വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം. മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി അ​റി​യ​പ്പെ​ടു​ന്ന റേ​ഞ്ച് റോ​വ​ർ എ​സ്‌​യു​വി​ക​ൾ എ​ത്തി​ക്കു​ന്ന​ത്.

National

പ്രേം ​കു​മാ​ർ ബി​ഹാ​ർ നി​യ​മ​സ​ഭ സ്പീ​ക്ക​ർ; ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച

പാ​റ്റ്ന: 18-ാം ബി​ഹാ​ർ നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി പ്രേം ​കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗ​യാ​ജി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു വി​ജ​യി​ച്ച ബി​ജെ​പി എം​എ​ൽ​എ​യാ​ണ് അ​ദ്ദേ​ഹം. എ​തി​രി​ല്ലാ​തെ​യാ​ണ് പ്രേം ​കു​മാ​ർ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ്രേം ​കു​മാ​റി​നെ സ്പീ​ക്ക​റാ​ക്ക​ണ​മെ​ന്ന ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യു​ടെ പ്ര​മേ​യം സ​ഭ ശ​ബ്ദ വോ​ട്ടോ​ടെ പാ​സാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വും ചേ​ർ​ന്നു പ്രേം ​കു​മാ​റി​നെ സ്പീ​ക്ക​ർ ഡ​യ​സി​ലേ​ക്ക് ആ​ന​യി​ച്ചു.

പ്രോ​ടേം സ്പീ​ക്ക​ർ ന​രേ​ന്ദ്ര നാ​രാ​യ​ൺ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ഭാ ന​ട​പ​ടി​ക​ൾ. തി​ങ്ക​ളാ​ഴ്ച​യാ​ണ് 18-ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ തി​ങ്ക​ളാ​ഴ്ച എം​എ​ൽ​എ​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. പ്രോ​ടേം സ്പീ​ക്ക​റാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

നി​യ​മ​സ​ഭ​യു​ടെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്ന് സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം പ്രേം ​കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു.

 

National

നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ തയാറാണ്; നിബന്ധനകളുമായി ഒവൈസി

പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ തയാറെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാറ്റ്നയിൽ പുറത്തേക്ക് വികസനം എത്തണമെന്നും സീമാഞ്ചല്‍ മേഖലയില്‍ നീതി ലഭിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചത്.

തീവ്രവാദം വളരാന്‍ അനുവദിക്കില്ല എന്ന ഉറപ്പുകൂടി ലഭിച്ചാല്‍ തന്‍റെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നിതീഷിന് നല്‍കുമെന്നും ഒവൈസി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.

വികസനം എത്തിനോക്കിയിട്ടില്ലാത്ത മേഖലയാണ് സീമാഞ്ചല്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ പ്രദേശത്തിനായി ഒവൈസി ശക്തമായി വാദിച്ചത്. മുസ്‌ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള മേഖലയാണ് സീമാഞ്ചല്‍.

കാലങ്ങളായി വികസനമില്ലാത്ത പ്രദേശമായി ഇത് തുടരുകയാണ്. കുടിയേറ്റവും അഴിമതിയും കാരണം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. വികസനം പാറ്റ്നയ്ക്കും രാജ്ഗിറിനും അപ്പുറത്തേക്ക് എത്തേണ്ടതുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

National

ഒ​രി​ക്ക​ലും എ​ൻ​ഡി​എ വി​ടി​ല്ല; പ്ര​ധാ​ന​മ​ന്ത്രി​യെ വി​ശ്വാ​സ​മാ​ണ്: എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: എ​ല്ലാ കാ​ല​ത്തും ജെ​ഡി-​എ​സ് എ​ൻ​ഡി​എ​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദോ​വ​ഗൗ​ഡ. എ​ന്ത് സാ​ഹ​ച​ര്യം വ​ന്നാ​ലും എ​ൻ​ഡി​എ വി​ടി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ജെ​ഡി-​എ​സ് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ണ്. എ​ല്ലാ കാ​ല​ത്തും അ​ങ്ങ​നെ​യാ​യി​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും നേ​തൃ​ത്വ​ത്തെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്കു​ന്നു. ശ​ക്ത​മാ​യ സ​ർ​ക്കാ​രാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്.'-​ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

നീ​തി​ഷ് കു​മാ​റി​നെ പോ​ലെ ത​ന്നെ കു​മാ​ര​സ്വാ​മി​യും എ​ൻ​ഡി​എ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു. വ​ട​ക്ക് നി​തീ​ഷ് ആ​ണെ​ങ്കി​ൽ തെ​ക്ക് കു​മാ​ര​സ്വാ​മി ആ​ണെ​ന്നും ദേ​വ​ഗൗ​ഡ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യേ​യും ദേ​വ​ഗൗ​ഡ വി​മ​ർ​ശി​ച്ചു. ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലു​ള്ള​തെ​ന്നും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ജെ​ഡി-​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

National

ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി ആ​വ​ശ്യ​പ്പെ​ടി​ല്ല; പാ​ർ​ട്ടി​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചു: കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ പു​തു​താ​യി അ​ധി​കാ​ര​മേ​റ്റ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി ആ​വ‍​ശ്യ​പ്പെ​ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൽ​ജെ​പി-​രാം​വി​ലാ​സ് പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. ത​ന്‍റെ പാ​ർ​ട്ടി​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചു​വെ​ന്നും കൂ​ടു​ത​ൽ ആ​ഗ്ര​ഹ​ങ്ങ​ൾ ഇ​ല്ലെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

"ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്ക് ര​ണ്ട് മ​ന്ത്രി​മാ​രെ ല​ഭി​ച്ചു. അ​ത് ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണ്. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണ്. ബി​ജെ​പി​യും ജെ​ഡി-​യു​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​മാ​യ സീ​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തൊ​ക്കെ മ​തി.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

"ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നു. 29 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച എ​ൽ​ജെ​പി​ക്ക് 19 ഇ​ട​ങ്ങ​ളി​ലും വി​ജ​യി​ക്കാ​ൻ സാ​ധി​ച്ചു. പാ​ർ​ട്ടി​ക്ക് സ്വാ​ധീ​ന​മി​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഇ​നി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കും. അ​ത് മാ​ത്ര​മാ​ണ് ല​ക്ഷ്യം.'-​ചി​രാ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഞ്ജ​യ് സിം​ഗ്, സ​ഞ്ജ‍​യ് പാ​സ്വാ​ൻ എ​ന്നി​വ​രാ​ണ് എ​ൽ​ജെ​യി​ൽ നി​ന്ന് മ​ന്ത്രി​മാ​രാ​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​ത്.

 

National

ബിഹാറിൽ നി​​​തീ​​​ഷ് മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​മേ​​​റ്റു

പാ​​​​​റ്റ്ന: ബി​​​​​ഹാ​​​​​ർ ഏ​​​​​റ്റ​​​​​വും​​​ കൂ​​​​​ടു​​​​​ത​​​​​ൽ​​​ കാ​​​​​ലം ഭ​​​​​രി​​​​​ച്ച നേ​​​​​താ​​​​​വെ​​​​​ന്ന തി​​​​​ള​​​​​ക്ക​​​​​ത്തി​​​​​ൽ ജ​​​​​ന​​​​​താ​​​​​ദ​​​​​ൾ (യു) ​​​​​അ​​ധ‍്യ​​ക്ഷ​​ൻ നീ​​​​​തീ​​​​​ഷ് കു​​​​​മാ​​​​​ർ വീ​​​​​ണ്ടും സം​​​​​സ്ഥാ​​​​​ന ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​മ​​​​​ര​​​​​ത്ത്. പ​​​​​ത്താം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​ര്‍ ബി​​​​​ഹാ​​​​​ര്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കു​​​​​ന്ന​​​​​ത്.

പാ​​​​​റ്റ്ന​​​​​യി​​​​​ലെ ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ ഗാ​​​​​ന്ധി മൈ​​​​​താ​​​​​ന​​​​​ത്തു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​ മോ​​​​​ദി, ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​തു​​​​​ട​​​​​ങ്ങി​​​​​യ​​വ​​രെ സാ​​​​​ക്ഷി​​​​​നി​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ. ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ആ​​​​​രി​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഖാ​​​​​ൻ സ​​​​​ത്യ​​​​​വാ​​​​​ച​​​​​കം ചൊ​​​​​ല്ലി​​​​​ക്കൊ​​​​​ടു​​​​​ത്തു. ബി​​​​​ജെ​​​​​പി ദേ​​​​​ശീ​​​​​യ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ജെ.​​​​​പി. ന​​​​​ഡ്ഡ, എ​​​​​ൻ​​​​​ഡി​​​​​എ ഭ​​രി​​ക്കു​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രും പ്രൗ​​​​​ഡ​​​​​ഗം​​​​​ഭീ​​​​​​​​ര​​​​​മാ​​​​​യ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്കു സാ​​​​​ക്ഷി​​​​​യാ​​​​​യി.

എ​​ഴു​​പ​​ത്തി​​നാ​​ലു​​കാ​​​​​ര​​​​​നാ​​​​​യ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കൊ​​​​​പ്പം 26 മ​​​​​ന്ത്രി​​​​​മാ​​​​​രും സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്തു, ഇ​​​​​തി​​​​​ൽ 14 പേ​​​​​ർ ബി​​​​​ജെ​​​​​പി പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളാ​​​​​ണ്. ജെ​​ഡി​​യു​​വി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ട്ട് മ​​​​​ന്ത്രി​​​​​മാ​​​​​രും ലോ​​​​​ക്ജ​​​​​ന​​​​​ശ​​​​​ക്തി​​​​​യു​​​​​ടെ (റാം​​​​​വി​​​​​ലാ​​​​​സ് പ​​​​​സ്വാ​​​​​ൻ) ര​​​​​ണ്ടു​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രും ഹി​​​​​ന്ദു​​​​​സ്ഥാ​​​​​നി അ​​​​​വാം മോ​​​​​ർ​​​​​ച്ച, രാ​​​​​ഷ്‌​​​​​ട്രീ​​​​​യ ലോ​​​​​ക് മോ​​​​​ർ​​​​​ച്ച എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ഓ​​​​​രോ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്ത​​​​​വ​​​​​രി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടും.

243 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ 202 എ​​​​​ണ്ണ​​​​​വും തൂ​​​​​ത്തു​​​​​വാ​​​​​രി​​​​​യാ​​​​​ണ് നി​​​​​തീ​​​​​ഷി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​ൻ​​​​​ഡി​​​​​എ മു​​​​​ന്ന​​​​​ണി അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തു​​​​​ട​​​​​ർ​​​​​ച്ച സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ബു​​​​​ധ​​​​​നാ​​​​​ഴ്ച ചേ​​​​​ര്‍ന്ന ജെ​​​​​ഡി​​​​​യു നി​​​​​യ​​​​​മ​​​​​സ​​​​​ഭ ക​​​​​ക്ഷി യോ​​​​​ഗ​​​​​വും എ​​​​​ന്‍ഡി​​​​​എ യോ​​​​​ഗ​​​​​വും നി​​​​​തീ​​​​​ഷി​​​​​നെ നേ​​​​​താ​​​​​വാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

National

ബി​ഹാ​റി​ൽ നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; സ​മ്രാ​ട്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ്കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. പാ​റ്റ് ഗാ​ന്ധി മൈ​താ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു നി​തീ​ഷ് അ​ധി​കാ​ര​മേ​റ്റ​ത്. സ​മ്രാ​ട്ട് ചൗ​ധ​രി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തി​യി​രു​ന്നു. പ​ത്താം ത​വ​ണ​യാ​ണ് നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച​യ എ​ൻ​ഡി​എ നേ​താ​വാ​യി നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 202 അം​ഗ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്.

ജെ​ഡി-​യു നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യും നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സ​മ്രാ​ട്ട് ചൗ​ധ​രി​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്. വി​ജ​യ്കു​മാ​ർ സി​ൻ​ഹ​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ്.

National

നിതീ​ഷ് കു​മാ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണ്; അ​ദ്ദേ​ഹ​ത്തെ ആ​ർ​ക്കും അ​വഗ​ണി​ക്കാ​നാ​കി​ല്ല: നീ​ര​ജ് കു​മാ​ർ

പാ​റ്റ്ന: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണ് നിതീ​ഷ് കു​മാ​റെ​ന്ന് ജെ​ഡി-​യു നേ​താ​വ് നീ​ര​ജ് കു​മാ​ർ. ആ​ർ​ക്കും നി​തീ​ഷി​നെ അ​വ​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നും നീ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു.

"നി​ങ്ങ​ൾ​ക്ക് നി​തീ​ഷി​നെ സ്നേ​ഹി​ക്കാം വെ​റു​ക്കാം. പ​ക്ഷെ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ക്കാ​നാ​കി​ല്ല. ഇ​ത്ത​വ​ണ വ​ൻ വി​ജ​യ​ത്തി​ലേ​യ്ക്കാ​ണ് അ​ദ്ദേ​ഹം എ​ൻ​ഡി​എ​യെ ന​യി​ച്ച​ത്. വീ​ണ്ടും അ​ദ്ദേ​ഹം ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും.'-​നീ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു.

നി​ല​വി​ലെ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​യു​ടെ അ​വ​സാ​ന ക്യാ​ബി​ന​റ്റ് യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കും. നി​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മെ​ൽ​ക്കും.

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 202 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 35 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. 

National

ബി​ഹാ​റി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ർ വീ​ണ്ടും അ​ധി​കാ​ര​മേ​ൽ​ക്കും; സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച  

പാ​റ്റ്ന: ബി​ഹാ​റി​ൽ ജെ​ഡി-​യു നേ​താ​വ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച (ന​വം​ബ​ർ 20) ന​ട​ക്കും. പാ​റ്റ്ന​യി​ലെ ഗാ​ന്ധി മൈ​താ​ന​ത്താ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക​യെ​ന്നാ​ണ് എ​ൻ​ഡി​എ നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക പ​ത്താം ത​വ​ണ​യാ​ണ്.

ഇ​ത്ത​വ​ണ വ​ൻ വി​ജ​യം നേ​ടി​യാ​ണ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ ബി​ഹാ​റി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. 202 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 35 സീ​റ്റു​ക​ളിൽ മാ​ത്ര​മാ​ണ് വിജയിക്കാനായത്. 

National

ബി​ഹാ​റി​ൽ ഇ​ന്ന് നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ചേ​രും; നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ജെ​ഡി​യു നേ​തൃ​ത്വം  

 ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ജെ​ഡി​യു നേ​തൃ​ത്വം. ഇ​ന്ന് നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ചേ​ർ​ന്ന് നി​തീ​ഷ് കു​മാ​റി​നെ ക​ക്ഷി നേ​താ​വാ​യി തെ​രെ​ഞ്ഞെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. സ​ഞ്ജ​യ് ത്സാ, ​ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, വി​നോ​ദ് താ​വ്ടെ തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ബി​ഹാ​റി​ൽ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ളും സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ​ണം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ർ​ജെ​ഡി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മം​ഗ​നി ലാ​ൽ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യി​ൽ ആ​ർ​ജെ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

National

എൻഡിഎ നേതാക്കൾ നിതീഷിനെ കണ്ടു

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്ന് എ​​​ൻ​​​ഡി​​​എ.

ഇ​​​ന്ന​​​ലെ പാ​​​റ്റ്ന​​​യി​​​ലെ ആ​​​നി മാ​​​ർ​​​ഗി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി ചി​​​രാ​​​ഗ് പ​​​സ്വാ​​​ൻ, ഹി​​​ന്ദു​​​സ്ഥാ​​​നി അ​​​വാം മോ​​​ർ​​​ച്ച നേ​​​താ​​​വ് സ​​​ന്തോ​​​ഷ് കു​​​മാ​​​ർ സു​​​മ​​​ൻ, ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളാ​​​യ രാം ​​​കൃ​​​പാ​​​ൽ യാ​​​ദ​​​വ്, നി​​​ഖി​​​ൽ ആ​​​ന​​​ന്ദ് ഉ​​​ൾ​​​പ്പെ​​​ടെ നേ​​​താ​​​ക്ക​​​ൾ എ​​​ത്തി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യ​​​ത്തി​​​ൽ നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ച നേ​​​താ​​​ക്ക​​​ൾ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​ച്ചു.

National

ബിഹാറിൽ എൻഡിഎ തേരോട്ടം

പാ​​​​​​​​റ്റ്ന: എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളെ ക​​​​​ട​​​​​പു​​​​​ഴ​​​​​ക്കി ബി​​​​​​​​ഹാ​​​​​​​​റി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​യു​​​​​ടെ തേ​​​​​​​​രോ​​​​​​​​ട്ടം. 243 സീ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 202 നേ​​​​​​​​ടി​​​​​​​യാ​​​​​​​ണ് എ​​​​​​​ൻ​​​​​​​ഡി​​​​​​​എ വീ​​​​​​​ണ്ടും ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലേ​​​​​​​റു​​​​​​​ന്ന​​​​​​​ത്. 89 സീ​​​​​​​​റ്റോ​​​​​​​​ടെ ബി​​​​​​​​ജെ​​​​​​​​പി വ​​​​​​​​ലി​​​​​​​​യ ഒ​​​​​​​​റ്റ​​​​​​​​ക്ക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​യി. 85 സീ​​​​​​​​റ്റോ​​​​​​​​ടെ ജെ​​​​​​​​ഡി-​​​​​​​​യു തൊ​​​​​​​​ട്ട​​​​​​​​ടു​​​​​​​​ത്തെ​​​​​​​​ത്തി.

എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​​​​യി​​​​​​​​ലെ ചെ​​​​​​​​റു​​​​​​​​ക​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളാ​​​​​​​​യ എ​​​​​​​​ൽ​​​​​​​​ജെ​​​​​​​​പി, എ​​​​​​​​ച്ച്എ​​​​​​​​എം, ആ​​​​​​​​ർ​​​​​​​​എ​​​​​​​​ൽ​​​​​​​​എം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യും ഗം​​​​​​​​ഭീ​​​​​​​​ര വി​​​​​​​​ജ​​​​​​​​യം നേ​​​​​​​​ടി. സ്ത്രീ​​​​​​വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ പ​​​​രി​​​​പൂ​​​​ർ​​​​ണ പി​​​​​​ന്തു​​​​​​ണ​​​​​​യാ​​​​​​ണ് എ​​​​​​ൻ​​​​​​ഡി​​​​​​എ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഉ​​​​​​ജ്വ​​​​​​ല​​​​​​വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ന് ആ​​​​​​ധാ​​​​​​രം. തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ് പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​നു തൊ​​​​​​​​​ട്ടു​​​​​​​​​മു​​​​​​​​​ന്പാ​​​​​​​​​ണ് ചെ​​​​​​​​​റു​​​​​​​​​കി​​​​​​​​​ട സം​​​​​​​​​രം​​​​​​​​​ഭ​​​​​​​​​ങ്ങ​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​ങ്ങു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് 1.27 കോ​​​​​​​​​ടി സ്ത്രീ​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​ക്കൗ​​​​​​​​​ണ്ടി​​​​​​​​​ലേ​​​​​​​​​ക്ക് 10,000 രൂ​​​​​​​​​പ വീതം സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ കൈ​​​​​​​​​മാ​​​​​​​​​റി​​​​​​​​​യ​​​​​​​​​ത്.

വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന സം​​​​​​​​​രം​​​​​​​​​ഭ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്ക് ര​​​​​​​​​ണ്ടു​​​​​​ ല​​​​​​​​​ക്ഷം രൂ​​​​​​​​​പ​​​​​​​​​യും​​​​​​​​​കൂ​​​​​​​​​ടി ന​​​​​​​​​ൽ​​​​​​​​​കു​​​​​​​​​മെ​​​​​​​​​ന്ന വാ​​​​​​​​​ഗ്ദാ​​​​​​​​​ന​​​​​​​​​വും നി​​​​​തീ​​​​​ഷി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ വോ​​​​​​ട്ടാ​​​​​​യി മാ​​​​​​റി. മ​​​​​​​ഹാ​​​​​​​വി​​​​​​​ജ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ കേ​​​​​​​ന്ദ്ര​​​​​​​ബി​​​​​​​ന്ദു​​​​​​​വാ​​​​​​​യ നി​​​​​​​​തീ​​​​​​​​ഷ്കു​​​​​​​​മാ​​​​​​​​ർ പ​​​​​​​​ത്താം ത​​​​​​​​വ​​​​​​​​ണ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​യി. മു​​​​​​​ന്പ​​​​​​​ത്തേ​​​​​​​തു​​​​​​​പോ​​​​​​​ലെ ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ര​​​​​​​ണ്ട് ഉ​​​​​​​പ​​​​​​​മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രു​​​​​​​ണ്ടാ​​​​​​​കും. സ​​​​​​​മ്രാ​​​​​​​ട്ട് ചൗ​​​​​​​ധ​​​​​​​രി ഉ​​​​​​​പ​​​​​​​മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​സ്ഥാ​​​​​​​നം ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. മ​​​​ഹി​​​​ളാ-​​​​യൂ​​​​ത്ത് ഫോ​​​​ർ​​​​മു​​​​ല​​​​യാ​​​​ണ് (എം​​​​വൈ ഫോ​​​​ർ​​​​മു​​​​ല) ബി​​​​ഹാ​​​​റി​​​​ൽ വി​​​​ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി പ​​​​​​​റ​​​​​​​ഞ്ഞു.

എ​​​​​​​​ക്സി​​​​​​​​റ്റ് പോ​​​​​​​ൾ പ്ര​​​​​​​​വ​​​​​​​​ച​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​പ്പു​​​​​​​​റ​​​​​​​​മു​​​​​​​​ള്ള വി​​​​​​​​ജ​​​​​​​​യ​​​​​​​​മാ​​​​​​​​ണ് എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ നേ​​​​​​​​ടി​​​​​​​​യ​​​​​​​​ത്. എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​​​​യു​​​​​​​​ടെ വി​​​​​​​​ജ​​​​​​​​യ​​​​​​​​ക്കു​​​​​​​​തി​​​​​​​​പ്പി​​​​​​​​ൽ മ​​​​​​​​ഹാ​​​​​​​​ഗ​​​​​​​​ഡ്ബ​​​​​​​​ന്ധ​​​​​​​​ൻ ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന​​​​​​​​ടി​​​​​​​​ഞ്ഞു. ക​​​​​​​​ഴി​​​​​​​​ഞ്ഞ ത​​​​​​​​വ​​​​​​​​ണ 75 സീ​​​​​​​​റ്റോ​​​​​​​​ടെ വ​​​​​​​​ലി​​​​​​​​യ ഒ​​​​​​​​റ്റ​​​​​​​​ക്ക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​യ ആ​​​​​​​​ർ​​​​​​​​ജെ​​​​​​​​ഡി ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ മൂ​​​​​​​​ന്നി​​​​​​​​ലൊ​​​​​​​​ന്ന് സീ​​​​​​​​റ്റി​​​​​​​​ലേ​​​​​​​​ക്കു (25) ചു​​​​​​​​രു​​​​​​​​ങ്ങി. 61 സീ​​​​​​​​റ്റി​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ച കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് നേ​​​​ടി​​​​യ​​​​ത് വെ​​​​റും ആ​​​​റു സീ​​​​റ്റ്. വി​​​​​​​​ഐ​​​​​​​​പി, ജ​​​​​​​​ൻ സു​​​​​​​​രാ​​​​​​​​ജ് പാ​​​​ർ​​​​ട്ടി, സി​​​​​​​​പി​​​​​​​​ഐ എ​​​​ന്നി​​​​വ വ​​​​​​​​ട്ട​​​​​​​​പ്പൂ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യി. ഇ​​​​​​​​ട​​​​​​​​തു​​​​​​​​പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ ന​​​​​​​​ഷ്‌​​​ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി.

ക​​​​​ഴി​​​​​ഞ്ഞ​​​​​ത​​​​​വ​​​​​ണ 16 സീ​​​​​റ്റു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​ട​​​​​തു​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ ഇ​​​​​ത്ത​​​​​വ​​​​​ണ മൂ​​​​​ന്നു സീ​​​​​റ്റി​​​​​ലേ​​​​​ക്ക് ഒ​​​​​തു​​​​​ങ്ങി. അ​​​​​​​​സ​​​​​​​​ദു​​​​​​​​ദീ​​​​​​​​ൻ ഒ​​​​​​​​വൈ​​​​​​​​സി​​​​​​​​യു​​​​​​​​ടെ എ​​​​​​​​ഐ​​​​​​​​എം​​​​​​​​ഐ​​​​​​​​എം അ​​​​​​​​ഞ്ചു സീ​​​​​​​​റ്റോ​​​​​​​​ടെ സ്വാ​​​​​​​​ധീ​​​​​​​​നം നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്തി. 243 അം​​​​​​​​ഗ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ കേ​​​​​​​​വ​​​​​​​​ല ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നു വേ​​​​​​​​ണ്ട​​​​​​​​ത് 122 പേ​​​​​​​​രു​​​​​​​​ടെ പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​യാ​​​​​​​​ണ്. 2020ൽ 125 ​​​​​​​​സീ​​​​​​​​റ്റോ​​​​​​​​ടെ ക​​​​​​​​ഷ്‌​​​ടി​​​​​​​​ച്ചു ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം നേ​​​​​​​​ടി​​​​​​​​യ സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ക്കു​​​റി എ​​​തി​​​രാ​​​ളി​​​ക​​​ളെ നി​​​ഷ്പ്ര​​​ഭ​​​മാ​​​ക്കു​​​ന്ന വി​​​ജ​​​യം നേ​​​ടാ​​​ൻ എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​​​​യ്ക്കാ​​​യ​​​ത്.

എ​​​​​ൻ​​​​​ഡി​​​​​എ​​​​​പ​​​​​ക്ഷ​​​​​ത്തെ പ്ര​​​​​മു​​​​​ഖ​​​​​രെ​​​​​ല്ലാം വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചു. ആ​​​​​​​​ർ​​​​​​​​ജെ​​​​​​​​ഡി നേ​​​​​​​​താ​​​​​​​​വ് തേ​​​​​​​​ജ​​​​​​​​സ്വി യാ​​​​​​​​ദ​​​​​​​​വ് വോ​​​​​​​​ട്ടെ​​​​​​​​ണ്ണ​​​​​​​​ലി​​​​​​​​ന്‍റെ ഒ​​​​​​​​രു ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ പി​​​​​​​​ന്നി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ തേ​​​​​​​​ജ​​​​​​​​സ്വി വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചു​​​​​​​​ക​​​​​​​​യ​​​​​​​​റി. എ​​​​​​​​ന്നാ​​​​​​​​ൽ, സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​ൻ തേ​​​​​​​​ജ് പ്ര​​​​​​​​താ​​​​​​​​പ് മൂ​​​​​​​​ന്നാം​​​സ്ഥാ​​​​​​​​ന​​​​​​​​ത്താ​​​​​​​​യി. വോ​​​​​​​​ട്ടെ​​​​​​​​ണ്ണ​​​​​​​​ലി​​​​​​​​ന്‍റെ ഒ​​​​​​​​രു ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ലും മു​​​​​​​​ന്നേ​​​​​​​​റ്റം കാ​​​​​​​​ഴ്ച​​​​​​​​വ​​​​​​​​യ്ക്കാ​​​​​​​​ൻ മ​​​​​​​​ഹാ​​​​​​​​ഗ​​​​​​​​ഡ്ബ​​​​​​​​ന്ധ​​​​​​​​നാ​​​​​​​​യി​​​​​​​​ല്ല. പ​​​​​​​ത്തു ശ​​​​​​​ത​​​​​​​മാ​​​​​​​നം അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ ജ​​​​​​​യി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞ ആ​​​​​​​ർ​​​​​​​ജെ​​​​​​​ഡി​​​​​​​ക്ക് പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​നേ​​​തൃസ്ഥാ​​​​​​​നം ല​​​​​​​ഭി​​​​​​​ക്കു​​​​മെ​​​​ന്ന​​​​തു മാ​​​​ത്രം ആ​​​​ശ്വാ​​​​സ​​​​മാ​​​​യി.

ബി​​​​​​​​ജെ​​​​​​​​പി, ജെ​​​​​​​​ഡി-​​​​​​​​യു ക​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ആ​​​​​​​​ര് കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ സീ​​​​​​​​റ്റ് നേ​​​​​​​​ടു​​​​​​​​മെ​​​​​​​​ന്ന​​​​​​​​തു മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി ഒ​​​​​​​​രു ഘ​​​​​​​​ട്ടം ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​പ്പോ​​​​​​​​ൾ വോ​​​​​​​​ട്ടെ​​​​​​​​ണ്ണ​​​​​​​​ലി​​​​​​​​ന്‍റെ കൗ​​​​​​​​തു​​​​​​​​കം. സം​​​സ്ഥാ​​​ന​​​ത്തി​​​​​​​​ന്‍റെ എ​​​​​​​​ല്ലാ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലും ഒ​​​​​​​​രേ​​​​​​​​പോ​​​​​​​​ലെ എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​​​​യു​​​​​​​​ടെ മു​​​​​​​​ന്നേ​​​​​​​​റ്റ​​​​​​​​മാ​​​​​​​​ണു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. സീ​​​​​​​​മാ​​​​​​​​ഞ്ച​​​​​​​​ൽ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ​​​​​​​​പോ ലും മ​​​​​​​​ഹാ​​​​​​​​ഗ​​​​​​​​ഡ്ബ​​​​​​​​ന്ധ​​​​​​​​നു പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി​​​​​​​​ല്ല. 101 വീ​​​​​​​​തം സീ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യും ജെ​​​​​​​​ഡി-​​​​​​​​യു​​​​​​​​വും മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. 90 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന​​​​​​​​ടു​​​​​​​​ത്താ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ സ്ട്രൈ​​​​​​​​ക്ക് റേ​​​​​​​​റ്റ്. ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​ത​​​​​​​​വ​​​​​​​​ണ 43 സീ​​​​​​​​റ്റ് മാ​​​​​​​​ത്ര​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ജെ​​​​​​​​ഡി-​​​​​​​​യു ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ സീ​​​​​റ്റ് നേ​​​​​ട്ടം ഇ​​​​​​​​ര​​​​​​​​ട്ടി​​​​​​​​യാ​​​​​ക്കി. തു​​​​​​​ല്യം എ​​​​​​​ണ്ണം സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ൽ മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും ജെ​​​​​​​ഡി-​​​​​​​യു​​​​​​​വി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വോ​​​​​​​ട്ട് ശ​​​​​​​ത​​​​​​​മാ​​​​​​​നം ബി​​​​​​​ജെ​​​​​​​പി​​​​​​​ക്കാ​​​​​​​ണ്.

Leader Page

ദശാവതാരമായി നിതീഷ്

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യെപ്പോ​​​​​ലെ നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​റും ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ മ​​​​​ഹാ​​​​​ദ്ഭുത​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തു തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ബി​​​​​ഹാ​​​​​റി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ കാ​​​​​ലം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന നി​​​​​തീ​​​​​ഷി​​​​​നു പ​​​​​ത്താം ത​​​​​വ​​​​​ണ​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു​​​​​ള്ള കു​​​​​തി​​​​​പ്പി​​​​​നു സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ള​​​​​ക്കം. ബി​​​​​ഹാ​​​​​റി​​​​​ന്‍റെ ചാ​​​​​ണ​​​​​ക്യ​​​​​ന് ഇ​​​​​തു ദ​​​​​ശാ​​​​​വ​​​​​താ​​​​​രം.

ബി​​​​​ഹാ​​​​​റി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും കൂ​​​​​ടി​​​​​യ 68 ശ​​​​​ത​​​​​മാ​​​​​നം പോ​​​​​ളിം​​​​​ഗി​​​​​ന്‍റെ ഗു​​​​​ണ​​​​​വും എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ഖ്യ​​​​​ത്തി​​​​​നാ​​​​​ണ്. എ​​​​​ക്സി​​​​​റ്റ് പോ​​​​​ളു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ചി​​​​​ച്ച​​​​​തി​​​​​ലും നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച​​​​​തി​​​​​ലും വ​​​​​ലി​​​​​യ ത​​​​​രം​​​​​ഗം. ബി​​​​​ഹാ​​​​​റി​​​​​ലെ 234 അം​​​​​ഗ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ മാ​​​​​ന്ത്രി​​​​​ക ന​​​​​ന്പ​​​​​രാ​​​​​യ 200 ക​​​​​ട​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ കു​​​​​തി​​​​​പ്പി​​​​​ന്‍റെ തി​​​​​ള​​​​​ക്ക​​​​​മേ​​​​​റെ​​​​​യാ​​​​​ണ്.

പ​​​​​തി​​​​​ന​​​​​ഞ്ചു വ​​​​​ർ​​​​​ഷം മു​​​​​ന്പ് ജെ​​​​​ഡി​​​​​യു- ബി​​​​​ജെ​​​​​പി സ​​​​​ഖ്യം നേ​​​​​ടി​​​​​യ 206 സീ​​​​​റ്റു​​​​​ക​​​​​ളെ​​​​​ന്ന വ​​​​​ൻ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ന്‍റെ തൊ​​​​​ട്ട​​​​​ടു​​​​​ത്ത്. 2005ൽ ​​​​​ഇ​​​​​തേ സ​​​​​ഖ്യ​​​​​ത്തി​​​​​ന് 143 സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 2015ലെ ​​​​​തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പി​​​​​ൽ ജെ​​​​​ഡി​​​​​യു​​​​​മാ​​​​​യി സ​​​​​ഖ്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​ർ​​​​​ജെ​​​​​ഡി, കോ​​​​​ണ്‍ഗ്ര​​​​​സ് മു​​​​​ന്ന​​​​​ണി​​​​​ക്ക് 178 സീ​​​​​റ്റ് നേ​​​​​ടാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​ൻ​​​​​ഡി​​​​​എ​​​​​യ്ക്ക് അ​​​​​ന്നു കി​​​​​ട്ടി​​​​​യ​​​​​ത് വെ​​​​​റും 58 സീ​​​​​റ്റു​​​​​ക​​​​​ൾ.

മ​​​​​ഹാ​​​​​തോ​​​​​ൽ​​​​​വി​​​​​യി​​​​​ൽ മ​​​​​ഹാ​​​​​സ​​​​​ഖ്യം

രാ​​​​​ഷ്‌​​​​​ട്രീ​​​​​യ സു​​​​​നാ​​​​​മി പോ​​​​​ലെ ആ​​​​​ഞ്ഞ​​​​​ടി​​​​​ച്ച എ​​​​​ൻ​​​​​ഡി​​​​​എ ത​​​​​രം​​​​​ഗ​​​​​ത്തി​​​​​ൽ മ​​​​​ഹാ​​​​​തോ​​​​​ൽ​​​​​വി ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​​​​യ ആ​​​​​ർ​​​​​ജെ​​​​​ഡി- കോ​​​​​ണ്‍ഗ്ര​​​​​സ്- ഇ​​​​​ട​​​​​തു മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​നു നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പു​​​​​പോ​​​​​ലും വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​കും. ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ തേ​​​​​രോ​​​​​ട്ടം ത​​​​​ട​​​​​യു​​​​​ക​​​​​യെ​​​​​ന്ന​​​​​തും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു മ​​​​​റ്റൊ​​​​​രു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണ്.

തേ​​​​​ജ​​​​​സ്വി യാ​​​​​ദ​​​​​വി​​​​​നേ​​​​​ക്കാ​​​​​ൾ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​ക്കാ​​​​​കും ബി​​​​​ഹാ​​​​​റി​​​​​ലെ ജ​​​​​ന​​​​​വി​​​​​ധി പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​കു​​​​​ക. കൊ​​​​​ട്ടി​​​​​ഘോ​​​​​ഷി​​​​​ച്ചു തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ശാ​​​​​ന്ത് കി​​​​​ഷോ​​​​​റി​​​​​ന്‍റെ ജ​​​​​ൻ സു​​​​​രാ​​​​​ജ് പാ​​​​​ർ​​​​​ട്ടി​​​​​ക്ക് കാ​​​​​ര്യ​​​​​മാ​​​​​യ ച​​​​​ല​​​​​നം പോ​​​​​ലും സൃ​​​​​ഷ്‌​​​​​ടി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ ഭാ​​​​​വി​​​​​യി​​​​​ൽ ആ​​​​​ർ​​​​​ജെ​​​​​ഡി, ജെ​​​​​ഡി​​​​​യു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ക്ഷ​​​​​യി​​​​​ക്കു​​​​​ന്പോ​​​​​ൾ, ബി​​​​​ജെ​​​​​പി​​​​​ക്കു ബ​​​​​ദ​​​​​ലാ​​​​​കാ​​​​​ൻ പ്ര​​​​​ശാ​​​​​ന്തി​​​​​ന് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. കോ​​​​​ണ്‍ഗ്ര​​​​​സി​​​​​നാ​​​​​ക​​​​​ട്ടെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ ആ​​​​​ഘാ​​​​​തം കൂ​​​​​ടു​​​​​ക​​​​​യാ​​​​​ണ്.

ബി​​​​​ഹാ​​​​​റി​​​​​ൽ ത​​​​​ര​​​​​ക്കേ​​​​​ടി​​​​​ല്ലാ​​​​​ത്ത ശ​​​​​ക്തി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​ട​​​​​തു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും വ​​​​​ല്ലാ​​​​​തെ ക്ഷീ​​​​​ണി​​​​​ച്ച​​​​​ത് ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ മോ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​ഘാ​​​​​ത​​​​​മാ​​​​​ണ്. വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക ക്ര​​​​​മ​​​​​ക്കേ​​​​​ട്, വോ​​​​​ട്ടു​​​​​കൊ​​​​​ള്ള ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​ള​​​​​യു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​ണെ​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ ത​​​​​ല​​​​​വേ​​​​​ദ​​​​​ന​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കും.

നേ​​​​​ട്ടം ബം​​​​​ഗാ​​​​​ളി​​​​​ലും ആ​​​​​സാ​​​​​മി​​​​​ലും

കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ, ആ​​​​​സാം, പു​​​​​തു​​​​​ച്ചേ​​​​​രി സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ നാ​​​​​ലു മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം ന​​​​​ട​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​യ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ പോ​​​​​ലും ബി​​​​​ഹാ​​​​​റി​​​​​ലും എ​​​​​ൻ​​​​​ഡി​​​​​എ നേ​​​​​ടി​​​​​യ മി​​​​​ന്നു​​​​​ന്ന വി​​​​​ജ​​​​​യം ച​​​​​ല​​​​​നം സൃ​​​​​ഷ്‌​​​​​ടി​​​​​ക്കും. പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ അ​​​​​ട​​​​​ക്കി​​​​​വാ​​​​​ഴു​​​​​ന്ന മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി​​​​​യെ​​​​​യും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​നെ​​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ന്നു ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ക്കാ​​​​​നു​​​​​ള്ള ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ മോ​​​​​ഹ​​​​​ത്തി​​​​​നു കി​​​​​ട്ടു​​​​​ന്ന താ​​​​​ങ്ങാ​​​​​കും പ്ര​​​​​ധാ​​​​​നം. പ​​​​​ണ്ടേ ദു​​​​​ർ​​​​​ബ​​​​​ല, ഇ​​​​​പ്പോ​​​​​ൾ ഗ​​​​​ർ​​​​​ഭി​​​​​ണി​​​​​യു​​​​​മെ​​​​​ന്ന പ​​​​​ഴ​​​​​ഞ്ചൊ​​​​​ല്ലു പോ​​​​​ലെ​​​​​യാ​​​​​ണു ഡ​​​​​ൽ​​​​​ഹി​​​​​ക്കു പി​​​​​ന്നാ​​​​​ലെ ബി​​​​​ഹാ​​​​​റി​​​​​ലും ത​​​​​ക​​​​​ർ​​​​​ന്ന​​​​​ടി​​​​​ഞ്ഞി​​​​​ട്ടും മാ​​​​​റ്റ​​​​​മി​​​​​ല്ലാ​​​​​ത്ത പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തെ അ​​​​​നൈ​​​​​ക്യം. ബി​​​​​ജെ​​​​​പി വി​​​​​രു​​​​​ദ്ധ ചേ​​​​​രി​​​​​യി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ണ്‍ഗ്ര​​​​​സും ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി​​​​​യും ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ലി​​​​​ല്ല. പ്ര​​​​​ധാ​​​​​ന പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന്‍റെ സം​​​​​ഘ​​​​​ട​​​​​നാ ദൗ​​​​​ർ​​​​​ബ​​​​​ല്യ​​​​​ങ്ങ​​​​​ളും ബി​​​​​ജെ​​​​​പി​​​​​ക്കു നേ​​​​​ട്ട​​​​​മാ​​​​​ണ്.

ബം​​​​​ഗാ​​​​​ളി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ കു​​​​​തി​​​​​പ്പി​​​​​നെ ത​​​​​ടു​​​​​ക്കാ​​​​​ൻ മ​​​​​മ​​​​​ത​​​​​യ്ക്കു ക​​​​​ഴി​​​​​യു​​​​​മോ​​​​​യെ​​​​​ന്ന​​​​​താ​​​​​ണു ചോ​​​​​ദ്യം. ആ​​​​​സാ​​​​​മി​​​​​ൽ ഭ​​​​​ര​​​​​ണം തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ക്കാ​​​​​നു​​​​​ള്ള കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന്‍റെ പ്ര​​​​​തീ​​​​​ക്ഷ​​​​​യ്ക്കു ബി​​​​​ഹാ​​​​​റി​​​​​ലെ ജ​​​​​ന​​​​​വി​​​​​ധി തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യേ​​​​​ക്കും. ബം​​​​​ഗാ​​​​​ളി​​​​​ലും ആ​​​​​സാ​​​​​മി​​​​​ലു​​​​​മാ​​​​​കും ബി​​​​​ഹാ​​​​​റി​​​​​ലെ വ​​​​​ൻ​​​​​കു​​​​​തി​​​​​പ്പി​​​​​ന്‍റെ പ്ര​​​​​യോ​​​​​ജ​​​​​നം ബി​​​​​ജെ​​​​​പി​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യു​​​​​ണ്ടാ​​​​​കു​​​​​ക. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 50 വ​​​​​ർ​​​​​ഷം ഇ​​​​​ന്ത്യ ഭ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​ടെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ലേ​​​​​ക്കും ഇ​​​​​ന്ത്യ​​​​​യെ ഹി​​​​​ന്ദു രാ​​​​​ഷ്ട്ര​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​നു​​​​​ള്ള ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് അ​​​​​ജ​​​​​ൻ​​​​​ഡ​​​​​യി​​​​​ലേ​​​​​ക്കും ഒ​​​​​രു​​​​​പ​​​​​ടി​​​​​കൂ​​​​​ടി അ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്നാ​​​​​കും സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​റു​​​​​കാ​​​​​രു​​​​​ടെ വി​​​​​ശ്വാ​​​​​സം.

പോ​​​​​യ ബു​​​​​ദ്ധിആ​​​​​ന പി​​​​​ടി​​​​​ച്ചാ​​​​​ലും!

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ബി​​​​​ജെ​​​​​പി​​​​​യും ദേ​​​​​ശീ​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ പി​​​​​ടി​​​​​മു​​​​​റു​​​​​ക്കാ​​​​​നും ഇ​​​​​ന്ന​​​​​ല​​​​​ത്തെ ജ​​​​​ന​​​​​വി​​​​​ധി കാ​​​​​ര​​​​​ണ​​​​​മാ​​​​​കും. ബി​​​​​ഹാ​​​​​റി​​​​​ൽ തോ​​​​​റ്റി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ നി​​​​​തീ​​​​​ഷി​​​​​നേ​​​​​ക്കാ​​​​​ളേ​​​​​റെ മോ​​​​​ദി​​​​​ക്കും ബി​​​​​ജെ​​​​​പി​​​​​ക്കു​​​​​മാ​​​​​കും ക്ഷീ​​​​​ണം. 2024ലെ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​ക്കു ത​​​​​നി​​​​​ച്ചു കേ​​​​​വ​​​​​ല ഭൂ​​​​​രി​​​​​പ​​​​​ക്ഷം കി​​​​​ട്ടാ​​​​​തെ പോ​​​​​യ​​​​​തു വി​​​​​സ്മ​​​​​രി​​​​​ക്ക​​​​​രു​​​​​ത​​​​​ല്ലോ. റാ​​​​​യ്ബ​​​​​റേ​​​​​ലി​​​​​യി​​​​​ലും അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലും അ​​​​​ട​​​​​ക്കം യു​​​​​പി​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​ക്കേ​​​​​റ്റ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യു​​​​​ടെ ക്ഷീ​​​​​ണം ചെ​​​​​റു​​​​​ത​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

നി​​​​​തീ​​​​​ഷി​​​​​ന്‍റെ ജെ​​​​​ഡി​​​​​യു​​​​​വും ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു​​​​​വി​​​​​ന്‍റെ ടി​​​​​ഡി​​​​​പി​​​​​യും സ​​​​​ഹാ​​​​​യി​​​​​ച്ചി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ മോ​​​​​ദി​​​​​യു​​​​​ടെ മൂ​​​​​ന്നാം ഭ​​​​​ര​​​​​ണം പോ​​​​​ലും സാ​​​​​ധ്യ​​​​​മ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. ശി​​​​​വ​​​​​സേ​​​​​ന​​​​​യേ​​​​​യും എ​​​​​ൻ​​​​​സി​​​​​പി​​​​​യേ​​​​​യും പി​​​​​ള​​​​​ർ​​​​​ത്തേ​​​​​ണ്ടി​​​​​യും വ​​​​​ന്നു. ബി​​​​​ജെ​​​​​പി സ​​​​​ഖ്യം വി​​​​​ട്ട് ര​​​​​ണ്ടു ത​​​​​വ​​​​​ണ കോ​​​​​ണ്‍ഗ്ര​​​​​സു​​​​​മാ​​​​​യി കൈ​​​​​കോ​​​​​ർ​​​​​ക്കു​​​​​ക​​​​​യും യു​​​​​പി​​​​​എ മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ടു ത​​​​​വ​​​​​ണ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന്‍റെ വ​​​​​ല​​​​​യി​​​​​ലെ​​​​​ത്തി​​​​​യ നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ ക​​​​​ണ്‍വീ​​​​​ന​​​​​റും ഭാ​​​​​വി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ൻ കോ​​​​​ണ്‍ഗ്ര​​​​​സ് ത​​​​​യാ​​​​​റാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യം മ​​​​​റ്റൊ​​​​​ന്നാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പോ​​​​​യ ബു​​​​​ദ്ധി ആ​​​​​ന പി​​​​​ടി​​​​​ച്ചാ​​​​​ലും കി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു പ​​​​​ഴ​​​​​മ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

പു​​​​​ക​​​​​മ​​​​​റ​​​​​യി​​​​​ൽ ഇ​​​​​ല​​​​​ക‌്ഷ‌‌‌‌​‌​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ

ദു​​​​​ർ​​​​​ബ​​​​​ല​​​​​നാ​​​​​യാ​​​​​ണ് മോ​​​​​ദി 3.0 ഭ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ങ്കി​​​​​ലും പി​​​​​ന്നീ​​​​​ടി​​​​​ങ്ങോ​​​​​ട്ട് ക​​​​​രു​​​​​ത്തു​​​​​കൂ​​​​​ട്ടി. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​നെ പൂ​​​​​ർ​​​​​ണ വ​​​​​രു​​​​​തി​​​​​യി​​​​​ലാ​​​​​ക്കി​​​​​യെ​​​​​ന്ന​​​​​തു വെ​​​​​റും ആ​​​​​രോ​​​​​പ​​​​​ണ​​​​​മ​​​​​ല്ല. ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ​​​​​യും കൂ​​​​​ട്ട​​​​​രെ​​​​​യും നി​​​​​യ​​​​​മി​​​​​ക്കാ​​​​​നാ​​​​​യി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സി​​​​​നെ മാ​​​​​റ്റി പ​​​​​ക​​​​​രം മോ​​​​​ദി​​​​​യും അ​​​​​മി​​​​​ത് ഷാ​​​​​യും തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി പാ​​​​​സാ​​​​​ക്കി. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റാ​​​​​യി​​​​​രി​​​​​ക്കെ എ​​​​​ടു​​​​​ക്കു​​​​​ന്ന തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ചോ​​​​​ദ്യം ചെ​​​​​യ്യാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലും കൃ​​​​​ത്യ​​​​​മാ​​​​​യ ല​​​​​ക്ഷ്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​ക​​​​​ളി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഹ​​​​​ർ​​​​​ജി​​​​​യി​​​​​ല്ലാ​​​​​ത്ത എ​​​​​ല്ലാ നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും സി​​​​​സി​​​​​ടി​​​​​വി, വെ​​​​​ബ്കാ​​​​​സ്റ്റിം​​​​​ഗ്, ഫോ​​​​​ട്ടോ, വീ​​​​​ഡി​​​​​യോ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വ് തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​നാ​​​​​ണെ​​​​​ന്ന​​​​​തും കാ​​​​​ണാ​​​​​തെ പോ​​​​​കി​​​​​ല്ല. ബി​​​​​ഹാ​​​​​റി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ക​​​​​യും കേ​​​​​ര​​​​​ളം അ​​​​​ട​​​​​ക്കം 12 സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ങ്ങു​​​​​ക​​​​​യും ചെ​​​​​യ്ത തീ​​​​​വ്ര വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ (എ​​​​​സ്ഐ​​​​​ആ​​​​​ർ) പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഉ​​​​​ന്ന​​​​​യി​​​​​ച്ച ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളും കൂ​​​​​ട്ടി​​​​​വാ​​​​​യി​​​​​ക്കേ​​​​​ണ്ടി വ​​​​​രും.

മാ​​​​​യാ​​​​​ജാ​​​​​ല​​​​​മാ​​​​​കു​​​​​ന്ന നി​​​​​തീ​​​​​ഷ് ഭ​​​​​ര​​​​​ണം

ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​നു ശേ​​​​​ഷ​​​​​വും സാ​​​​​ധാ​​​​​ര​​​​​ണ​​​​​യു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​വി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​ര​​​​​ത്തെ ഭ​​​​​ര​​​​​ണാ​​​​​നൂ​​​​​കൂ​​​​​ല വി​​​​​കാ​​​​​ര​​​​​മാ​​​​​ക്കി​​​​​യ മാ​​​​​യാ​​​​​ജാ​​​​​ല​​​​​മാ​​​​​ണ് നി​​​​​തീ​​​​​ഷി​​​​​ന്‍റേ​​​​​ത്. ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് നാ​​​​​രാ​​​​​യ​​​​​ണ​​​​​ൻ മു​​​​​ത​​​​​ൽ റാം ​​​​​മ​​​​​നോ​​​​​ഹ​​​​​ർ ലോ​​​​​ഹ്യ, എ​​​​​സ്.​​​​​എ​​​​​ൻ. സി​​​​​ൻ​​​​​ഹ, ക​​​​​ർ​​​​​പ്പൂ​​​​​രി ഠാ​​​​​ക്കൂ​​​​​ർ, വി.​​​​​പി. സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്തു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന നി​​​​​തീ​​​​​ഷ് ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ വേ​​​​​റി​​​​​ട്ടൊ​​​​​രു പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​മാ​​​​​ണ്. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ പ​​​​​തി​​​​​വു ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ളും ഗു​​​​​രു​​​​​ത്വാ​​​​​ക​​​​​ർ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളും സ​​​​​മ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ളും തെ​​​​​റ്റി​​​​​ച്ചാ​​​​​ലും നി​​​​​തീ​​​​​ഷി​​​​​ന്‍റെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ, സ​​​​​ഖ്യ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​മാ​​​​​ന​​​​​ത​​​​​ക​​​​​ളി​​​​​ല്ല. മോ​​​​​ദി​​​​​യും നി​​​​​തീ​​​​​ഷും സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നി​​​​​ട​​​​​ത്തോ​​​​​ളം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു ക​​​​​ഷ്‌​​​​​ട​​​​​കാ​​​​​ലം തു​​​​​ട​​​​​രും.

National

ചാ​ഞ്ചാ​ടി, ചരിഞ്ഞാടി 10-ാം ത​വ​ണയും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ഷ്‌​​​​ട്രീ​​​​യ ചാ​​​​ഞ്ചാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു പേ​​​​രു​​​​കേ​​​​ട്ട​​​​തെ​​​​ങ്കി​​​​ലും സോ​​​​ഷ്യ​​​​ലി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ മ​​​​ണ്ണി​​​​ൽ നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ ജ​​​​ന​​​​പ്രീ​​​​തി​​​​യും റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളും അ​​​​ജ​​​​യ്യം. പ​​​​ത്താം ത​​​​വ​​​​ണ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ന്ന​​​​ത്.

വാ​​​​ജ്പേ​​​​യ് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​ദ്യം കൃ​​​​ഷി​​​​മ​​​​ന്ത്രി​​​​യും പി​​​​ന്നീ​​​​ട് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന നി​​​​തീ​​​​ഷ് ബി​​​​ഹാ​​​​റി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം കാ​​​​ലം ഭ​​​​രി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​ണ്. ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യി​​​​ലും പി​​​​ന്നീ​​​​ട് ജ​​​​ന​​​​താ​​​​ദ​​​​ളി​​​​ലു​​​​മെ​​​​ത്തി​​​​യ നി​​​​തീ​​​​ഷ് 1985ലാ​​​​ണ് ആ​​​​ദ്യം എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ സ​​​​മ​​​​ത പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണ് 1996ൽ ​​​​ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യ​​​​ത്. ജ​​​​ന​​​​താ​​​​ദ​​​​ൾ വി​​​​ട്ട് ജോ​​​​ർ​​​​ജ് ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു രൂ​​​​പം കൊ​​​​ടു​​​​ത്ത സ​​​​മ​​​​താ പാ​​​​ർ​​​​ട്ടി എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് നി​​​​തീ​​​​ഷും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

2000 മാ​​​​ർ​​​​ച്ചി​​​​ൽ ഏ​​​​ഴു ദി​​​​വ​​​​സം മാ​​​​ത്ര​​​​മേ നി​​​​തീ​​​​ഷ് ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. സ​​​​മ​​​​താ പാ​​​​ർ​​​​ട്ടി​​​​യെ 2003ൽ ​​​​ജെ​​​​ഡി​​​​യു​​​​വി​​​​ൽ ല​​​​യി​​​​പ്പി​​​​ച്ച് ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് 2005ൽ ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹം കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. 2010ൽ ​​​​എ​​​​ൻ​​​​ഡി​​​​എ സ​​​​ഖ്യം 234ൽ 206 ​​​​സീ​​​​റ്റു നേ​​​​ടി​​​​യ​​​​തോ​​​​ടെ നി​​​​തീ​​​​ഷ് കി​​​​രീ​​​​ടം വ​​​​യ്ക്കാ​​​​ത്ത രാ​​​​ജാ​​​​വാ​​​​യി. എ​​​​ന്നാ​​​​ൽ ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് 2013ൽ ​​​​നി​​​​തീ​​​​ഷ് ബി​​​​ജെ​​​​പി ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ച്ചു. ആ​​​​ർ​​​​ജെ​​​​ഡി​​​​യും കോ​​​​ണ്‍ഗ്ര​​​​സു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് മ​​​​ഹാ​​​​സ​​​​ഖ്യം രൂ​​​​പീ​​​​ക​​​​രി​​​​ച്ച നി​​​​തീ​​​​ഷ് യു​​​​പി​​​​എ മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു.

2014ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജെ​​​​ഡി​​​​യു​​​​വി​​​​നു തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ട​​​​തോ​​​​ടെ നി​​​​തീ​​​​ഷ് മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചു. ജി​​​​തി​​​​ൻ റാം ​​​​മാ​​​​ഞ്ജി​​​​യെ പ​​​​ക​​​​രം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം അ​​​​ദ്ദേ​​​​ഹ​​​​ത്തെ മാ​​​​റ്റി നി​​​​തീ​​​​ഷ് വീ​​​​ണ്ടും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി. പി​​​​ന്നീ​​​​ടു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ഹാ​​​​സ​​​​ഖ്യം വ​​​​ൻ​​​​ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി. എ​​​​ന്നാ​​​​ൽ 2015ൽ ​​​​ത​​​​ന്‍റെ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വി​​​​നെ​​​​തി​​​​രെ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ 2017ൽ ​​​​നി​​​​തീ​​​​ഷ് മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചു.

ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ നി​​​​തീ​​​​ഷി​​​​ന് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ വേ​​​​ണ്ടി വ​​​​ന്നി​​​​ല്ല. 2020ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക​​​​ഷ്‌​​​​ടി​​​​ച്ചാ​​​​ണു നി​​​​തീ​​​​ഷും എ​​​​ൻ​​​​ഡി​​​​എ​​​​യും ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. ര​​​​ണ്ടു വ​​​​ർ​​​​ഷം തി​​​​ക​​​​യും മു​​​​ന്പ് വീ​​​​ണ്ടും ബി​​​​ജെ​​​​പി​​​​യെ വി​​​​ട്ട് നി​​​​തീ​​​​ഷ് ആ​​​​ർ​​​​ജെ​​​​ഡി, കോ​​​​ണ്‍ഗ്ര​​​​സ് സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി.

ന​​​​രേ​​​​ന്ദ്ര മോ​​​​ദി കേ​​​​ന്ദ്ര​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പി​​​​ടി​​​​മു​​​​റു​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു ബോ​​​​ധ്യ​​​​മാ​​​​യ​​​​തോ​​​​ടെ നി​​​​തീ​​​​ഷ് 2024ൽ ​​​​വീ​​​​ണ്ടു​​​​മൊ​​​​രി​​​​ക്ക​​​​ൽ കൂ​​​​ടി മ​​​​ഹാ​​​​സ​​​​ഖ്യം വി​​​​ട്ട് എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ലെ​​​​ത്തി. മൂ​​​​ന്നു ത​​​​വ​​​​ണ മ​​​​ല​​​​ക്കം മ​​​​റി​​​​ഞ്ഞെ​​​​ങ്കി​​​​ലും ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​നും ഭാ​​​​ര്യ​​​​യ്ക്കും തേ​​​​ജ​​​​സ്വി​​​​ക്കു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി കേ​​​​സു​​​​ക​​​​ളും കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ ത​​​​ള​​​​ർ​​​​ച്ച​​​​യും നി​​​​തീ​​​​ഷി​​​​നെ ബി​​​​ഹാ​​​​റി​​​​ന്‍റെ മ​​​​ഹാ​​​​രാ​​​​ജാ​​​​വാ​​​​ക്കി.

പാ​​​​റ്റ്ന​​​​യി​​​​ലെ ബി​​​​ഹാ​​​​ർ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ നി​​​​ന്ന് 1972ൽ ​​​​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി​​​​യ നി​​​​തീ​​​​ഷ് ബി​​​​ഹാ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ർ​​​​ഡി​​​​ൽ ചേ​​​​ർ​​​​ന്ന ശേ​​​​ഷ​​​​മാ​​​​ണു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്ന​​​​ത്. സ​​​​ർ​​​​ക്ക​​​​സു​​​​കാ​​​​രേ​​​​ക്കാ​​​​ൾ മി​​​​ക​​​​ച്ച ചാ​​​​ഞ്ചാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ നി​​​​തീ​​​​ഷ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ചാ​​​​ണ​​​​ക്യ​​​​നാ​​​​യി തു​​​​ട​​​​രു​​​​ന്നു.

National

ബി​ഹാ​റി​ന്‍റെ 'നി​ധി'; നി​തീ​ഷ് കു​മാ​റി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ അ​ഥ​വാ വി​ജ​യ​ത്തി​ലേ​യ്ക്കു​ള്ള വ​ഴി​ക​ൾ

പാ​റ്റ്ന: പ​ട​ത്ത​ല​വ​നാ​യി മു​ന്നി​ൽ നി​ന്ന നി​തീ​ഷ് കു​മാ​റി​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​ണ് ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സം​ഖ്യ​ത്തി​ന് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കാ​ൻ നി​സാ​ര​മാ​യി സാ​ധി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ജെ​ഡി​യു മാ​റി​യ​തി​ന് പി​ന്നി​ലും നി​തീ​ഷ് കു​മാ​ർ എ​ന്ന എ​ഴു​പ​ത്തി​നാ​ലു​കാ​ര​ന്‍റെ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളാ​ണ്.

ബി​ഹാ​റി​ലെ വി​ക​സ​നം ഊ​ന്നി​യാ​ണ് എ​ൻ​ഡി​എ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങിയ​ത്. വാ​ണി​ജ്യ-​വ്യാ​പാ​ര രം​ഗ​ത്തും അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും ബി​ഹാ​റി​ലു​ണ്ടാ​യ വി​ക​സ​ന​മാ​ണ് അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞ​ത്.

നി​തീ​ഷ് കു​മാ​റി‍​ന്‍റെ 20 വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും സ്ത്രീ​വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ലും ദ​ളി​ത​ര്‍​ക്കി​ട​യി​ലു​മു​ള്ള സ്വാ​ധീ​ന​വും വോ​ട്ടാ​യി മാ​റു​മെ​ന്ന് പ്ര​ച​ര​ണ​സ​മ​യം മു​ത​ലേ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു.

അ​തി​ൽ പ്ര​ധാ​ന​മാ​യും സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്കെ​ത്തി​യ പ​തി​നാ​യി​രം രൂ​പ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് മ​ഹി​ളാ റോ​സ്ഗാ​ര്‍ യോ​ജ​ന പ്ര​കാ​രം സ്ത്രീ​ക​ള്‍​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം ന​ല്‍​കി​ക്കൊ​ണ്ട് നി​തീ​ഷ് കു​മാ​ർ ഇ​തി​ന് തു​ട​ക്ക​മി​ട്ട​ത്.

സം​സ്ഥാ​ന​ത്തെ 1.25 കോ​ടി സ്ത്രീ​ക​ള്‍​ക്ക് ഈ തു​ക വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞെ​ന്നാണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ത് ദാ​രി​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ള്ള​വ​രെ​യും സ്വാ​ധീ​നി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​തി​ന് ബ​ദ​ലാ​യി ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ജ​നു​വ​രി 14-ന് ​മു​പ്പ​തി​നാ​യി​രം രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഇ​ന്ത്യാ ​സ​ഖ്യം ന​ല്‍​കി​യ​ത്. എ​ന്നാ​ൽ അ​തൊ​ന്നും ഏ​റ്റി​ല്ല എ​ന്നു​വേ​ണം പ​റ​യാ​ൻ..

തൊ​ഴി​ലി​ല്ലാ​യ്മ​യും പി​ന്നോ​ക്ക​മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​വ​ഗ​ണ​ന​ക​ളു​മെ​ല്ലാം ഇ​ന്ത്യാ സ​ഖ്യം പ്ര​ച​ര​ണ​വി​ഷ​യ​ങ്ങ​ളാ​ക്കി. നി​തീ​ഷ് കു​മാ​ർ കി​ള​വ​നാ​യെ​ന്നും അ​ദ്ദേ​ഹം മാ​റി ഇ​നി യു​വ​ത്വ​മാ​ണ് ബി​ഹാ​റി​നെ ന​യി​ക്കേ​ണ്ട​തെ​ന്ന ത​ന്ത്ര​വു​മാ​യി​ട്ടാ​യി​രു​ന്നു ആ​ർ​ജെ​ഡി​യു​ടെ വ​ര​വ്. എ​ന്നാ​ൽ ഇ​തൊ​ന്നും കാ​ര്യ​മാ​യി യു​വ​ത​ല​മു​റ​യെ സ്വാ​ധീ​നി​ച്ചി​ല്ല.

20 വ​ർ​ഷ​ത്തെ തു​ട​ർ​ഭ​ര​ണ​വും അ​ഴി​മ​തി​ര​ഹി​ത​മാ​യ പ്ര​തി​ച്ഛാ​യ​യ്ക്കും മ​ങ്ങ​ലേ​ൽ​ക്കി​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തോ​ടെ നി​തീ​ഷ് കു​മാ​ർ ക​ച്ച​മു​റു​ക്കി​യി​റ​ങ്ങി​യ​പ്പോ​ൾ അ​വി​ടെ വി​ജ​യി​ച്ച​ത് സ്ത്രീ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലും ദ​ളി​ത​ർ​ക്കി​ട​യി​ലു​മു​ള്ള സ്വാ​ധീ​ന​മാ​ണ്.

15 വ​ർ​ഷം മു​ൻ​പു​ണ്ടാ​യി​രു​ന്ന ബി​ഹാ​റാ​ണോ ഇ​പ്പോ​ഴു​ള്ള ബി​ഹാ​ർ എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു നി​തീ​ഷി​ന്‍റെ പ്ര​ചാ​ര​ണം. 2005ൽ ​അ​ധി​കാ​ര​ത്തി​ലേ​റി​യ നി​തീ​ഷ് ക്ര​മ​സ​മാ​ധാ​ന​ത്തി​ലാ​ണ് ആ​ദ്യ​ത്തെ അ​ഞ്ചു​വ​ർ​ഷം ശ്ര​ദ്ധ​യൂ​ന്നി​യ​ത്.

മ​ദ്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ്ത്രീ​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​നും നി​തീ​ഷി​ന് ക​ഴി​ഞ്ഞു​വെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. നി​തി​ഷ് അ​ഴി​മ​തി​ക്കാ​ര​ന​ല്ലെ​ന്നും അ​യാ​ൾ ഒ​ന്നും മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ബി​ഹാ​റി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും പ​റ​ഞ്ഞ​ത്.

1990 മു​ത​ല്‍ 2005 വ​രെ നീ​ണ്ട ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ ജം​ഗി​ള്‍ രാ​ജ് എ​ന്നോ​ര്‍​മി​പ്പി​ച്ചാ​ണ് ന​രേ​ന്ദ്ര​മോ​ദി​യും നി​തീ​ഷും പ്ര​ച​ര​ണ വേ​ദി​ക​ളെ സ​മീ​പി​ച്ച​ത്.

എതി​രാ​ളി​ക​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി നി​തി​ഷി​നെ ത​ള​ർ​ത്താ​ൻ നോ​ക്കി​യെ​ങ്കി​ലും 84 റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് അ​ദ്ദേ​ഹം അ​തി​ന് മ​റു​പ​ടി ന​ൽ​കി.

വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ പാ​ത തു​റ​ന്നാ​ണ് നി​തീ​ഷ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി​യ​ത്. വീ​ടു​ക​ളി​ലേ​യ്ക്കു​ള്ള വൈ​ദ്യു​തി, റോ​ഡു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നും നി​തീ​ഷി​നാ​യി. അതേസമയം തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ ഇ​തു​വ​രെ​യും നി​തി​ഷാ​നി​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഒ​രു വ​ശ​ത്ത് ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​തൊ​ന്നും ബാ​ധി​ച്ചി​ല്ല എ​ന്നു വേ​ണം പ​റ​യാ​ൻ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മ​ഹാ​സ​ഖ്യ​ത്തി​നാ​ണ് വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്; തേ​ജ​സ്വി മു​ഖ്യ​മ​ന്ത്രി ആ​കും: പ​പ്പു യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി പ​പ്പു യാ​ദ​വ്. മി​ക​ച്ച ഭൂ​രീ​പ​ക്ഷ​ത്ത​ത്തി​ൽ ത​ന്നെ​യാ​യി​രി​ക്കും മ​ഹാ​സ​ഖ്യം വി​ജ​യി​ക്കു​ക​യെ​ന്നും പ​പ്പു യാ​ദ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ ഒ​ന്നും വി​ജ​യി​ക്കാ​ൻ പോ​കു​ന്നി​ല്ല. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ‌ തെ​റ്റാ​ണ്. ശ​രി​യാ​യ ഫ​ലം വ​രു​മ്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും ജ​യി​ക്കു​ക. തേ​ജ​സ്വി യാ​ദ​വ് ത​ന്നെ മു​ഖ്യ​മ​ന്ത്രി ആ​കും.'-​പ​പ്പു യാ​ദ​വ് പ​റ​ഞ്ഞു.

എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ ജ​നം മ​ടു​ത്തു ക​ഴി​ഞ്ഞു​വെ​ന്നും പ​പ്പു പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ശേ​ഷം ബി​ജെ​പി മാ​റ്റി നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ്; വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.06 ശ​ത​മാ​നം പേ​രും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 68.76 ശ​ത​മാ​നം പേ​രു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ആ​ണി​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 78.82 % പേ​രാ​ണ് അ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. 78.13 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 57.85 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്രം വോ​ട്ട് ചെ​യ്ത ന​വാ​ഡ​യി​ല്ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്; എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്: ഷാ​ന​വാ​സ് ഹു​സൈ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഷാ​ന​വാ​സ് ഹു​സൈ​ൻ‌. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞ​താ​യും ഷാ​ന​വാ​സ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഭ​ര​ണം തു​ട​രും. ജ​നം എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നും അ​നു​കൂ​ല​മാ​യാ​ണ് അ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'-​ഷാ​ന​വാ​സ് ഹു​സൈ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ന് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ച​ത്. ബി​ഹാ​റി​ൽ ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ട​പ്പ് ഇ​ന്നാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഇ​ന്ന് ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.14% പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ൽ 65.08 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് 60% ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ 60.40 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 66.10 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (53.17%). വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

പോ​ളിം​ഗ് 70% ക​ട​ക്കും; എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും: സ​ഞ്ജ​യ് ജ​യ്സ്വാ​ൾ

പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ത്ത​വ​ണ പോ​ളിം​ഗ് 70% ക​ട​ക്കു​മെ​ന്ന് ബി​ജെ​പി എം​പി സ​ഞ്ജ​യ് ജ​യ്സ്വാ​ൾ. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​പി​യു​ടെ പ്ര​തി​ക​ര​ണം.

"മി​ക​ച്ച പോ​ളിം​ഗാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം എ​ൻ‌​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. 200 ല​ധി​കം സീ​റ്റു​ക​ൾ നേ​ടി എ​ൻ‌​ഡി​എ ത​ന്നെ ഭ​ര​ണം നി​ല​നി​ർ​ത്തും.'- സ​ഞ്ജ​യ് ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 47.62 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 65.08 % പേ​രാ​ണ് അ​ന്ന് വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ബി​ഹാ​റി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ർ ആ​ണ് ഔ​ദ്യോ​ഗി​ക പോ​ളിം​ഗ് ശ​ത​മാ​നം പു​റു​ത്തു​വി​ട്ട​ത്. 64.66 ആ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന അ​നൗ​ദ്യോ​ഗി​ക വി​വ​രം.

വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ. പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​രി​ക്കും എ​ന്നാ​ണ് എ​ൻ​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​കാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

National

ബി​ഹാ​റി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തും: കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജ​പി നേ​താ​വു​മാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ആ​ദ്യ ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ത​ന്നെ നി​തീ​ഷ് സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​ന് അ​വ​ർ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തി​രി​ക്കു​ക​യാ​ണ്.'-
ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 64.66 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് 42 ശ​ത​മാ​നം ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 42.3 % പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പോ​ളിം​ഗ് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ളിം​ഗ് അ​വ​സാ​നി​ക്കും.

ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്(46.73%). പാ​റ്റ്ന ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. (37.72%).

രാ​ഘോ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ‌​ജെ‌​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യും എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

National

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും; താ​ൻ ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല: തേ​ജ് പ്ര​താ​പ് യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്ന് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​നും ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ അ​ധ്യ​ക്ഷ​നു​മാ​യ തേ​ജ് പ്ര​താ​പ് യാ​ദ​വ്. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും അ​നു​കൂ​ല​മാ​യ ത​രം​ഗ​മൊ​ന്നും സം​സ്ഥാ​ന​ത്തി​ല്ലെ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു. പാ​റ്റ്ന​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹു​വ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ തേ​ജ് പ്ര​താ​പ്.

"മ​ഹു​വ​യി​ലും സം​സ്ഥാ​ന​ത്തും ക​ടു​ത്ത മ​ത്സ​ര​മാ​ണ്. ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും. അ​ത് ആ​രാ​ണെ​ന്ന് ന​വം​ബ​ർ 14ന് ​അ​റി​യാം. അ​തു​വ​രെ കാ​ത്തി​രി​ക്ക​ണം.'-​തേ​ജ് പ്ര​താ​പ് യാ​ദ​വ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യ ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​ന്‍റെ സ​ഹാ​ദ​ര​ൻ കൂ​ടി​യാ​ണ് തേ​ജ് പ്ര​താ​പ്. ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന തേ​ജ് പ്ര​താ​പി​നെ ഈ ​വ​ർ​ഷ​മാ​ദ്യം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തേ​ജ് പ്ര​താ​പ് ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.14​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​റി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: സാ​മ്രാ​ട്ട് ചൗ​ധ​രി

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി. ഇ​ത്ത​വ​ണ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും സാ​മ്രാ​ട്ട് അ​വ​കാ​ശ​പ്പെ​ട്ടു. താ​രാ​പു​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. കാ​ര​ണം സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ ത​ന്നെ വ​ര​ണം. അ​തു​കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'-​സാ​മ്രാ​ട്ട് ചൗ​ധ​രി പ​റ​ഞ്ഞു.

നി​തീ​ഷ് കു​മാ​ർ ത​ന്നെ​യാ​യി​രി​ക്കും എ​ൻ​ഡി​എ​യെ ന​യി​ക്കു​ക​യെ​ന്നും സാ​മ്രാ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു. നി​തീ​ഷ് സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നും ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു.18 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റി​ന് പോ​ളിം​ഗ് അ​വ​സാ​നി​ക്കും.

തേ​ജ​സ്വി യാ​ദ​വ്, സാ​മ്രാ​ട്ട് ചൗ​ധ​രി, തേ​ജ് പ്ര​താ​പ് യാ​ദ​വ്, മി​താ​ലി താ​ക്കൂ​ര്‍ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. 3.75 കോ​ടി കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വി​ധി​യെ​ഴു​തു​ക.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ ക​ള​ത്തി​ല്‍ ഇ​റ​ക്കി​യാ​യി​രു​ന്നു എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. മ​ഹാ​സ​ഖ്യ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. മോ​ദി-​രാ​ഹു​ല്‍ വാ​ക്പോ​ര് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഉ​ട​നീ​ളം തെ​ളി​ഞ്ഞു​നി​ന്നി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി​യേ​യും തേ​ജ​സ്വി യാ​ദ​വി​നെ​യും ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍. രാ​ഹു​ലും തേ​ജ​സ്വി​യും കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി മോ​ദി ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് രാ​ജ​കു​മാ​ര​ന്മാ​ര്‍ ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി ഛഠ് ​പൂ​ജ​യെ അ​പ​മാ​നി​ച്ചു എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ മ​റ്റൊ​രു ആ​രോ​പ​ണം. വോ​ട്ട് മോ​ഷ​ണം അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണം. ഒ​രു​ഘ​ട്ട​ത്തി​ല്‍ മോ​ദി വ്യാ​ജ​ഡി​ഗ്രി​ക്ക​ര​നാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല; നി​തീ​ഷി​നെ അവഹേളിച്ചെന്ന് കോ​ൺ​ഗ്ര​സ്

 പാ​​​​റ്റ്ന: ബി​​​​ഹാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ്കു​​​​മാ​​​​റി​​​​നെ സം​​​​സാ​​​​രി​​​​ക്കാ​​​​ൻ  അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് രം​​​​ഗ​​​​ത്ത്.

നി​​​​തീ​​​​ഷി​​​​നെ സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് ബി​​​​ഹാ​​​​റി​​​​നോ​​​​ടും ബി​​​​ഹാ​​​​റി​​​​ക​​​​ളു​​​​ടു​​​​മു​​​​ള്ള  അ​​​​വ​​​​ഹേ​​​​ള​​​​ന​​​​മാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. 

പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച വാ​​​​ർ​​​​ത്താ സ​​​​മ്മേ​​​​ള​​​​നം 26 സെ​​​​ക്ക​​​​ൻ​​​​ഡി​​​​നു​​​​ള്ളി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത് ചോ​​​​ദ്യ​​​​ങ്ങ​​​​ളെ  ഭ​​​​യ​​​​ന്നാ​​​​ണെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​ശോ​​​​ക് ഗെ​​​​ഹ്‌​​​​ലോ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

എ​​​​ൻ​​​​ഡി​​​​എ പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക അ​​​​വ​​​​ത​​​​ര​​​​ണം 26 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി.  ത​​​​ങ്ങ​​​​ളു​​​​ടെ 20 വ​​​​ർ​​​​ഷ​​​​ത്തെ ഭ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള ഭ​​​​യമാണ് വാ​​​​ർ​​​​ത്താ​​സ​​​​മ്മേ​​​​ള​​​​നം വേ​​​​ഗം  പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ഗെ​​​​ഹ്‌​​​​ലോ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: നി​തീ​ഷ് കു​മാ​ർ ത​ന്നെ​യാ​ണ് എ​ൻ​ഡി​എ​യെ ന​യി​ക്കു​ന്ന​ത്: കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ‍​യം നേ​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ് (ല​ല​ൻ സിം​ഗ്). മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ൻ​ഡി​എ ഭ​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ഞ​ങ്ങ​ളെ ന​യി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ആ​ണ്. അ​ക്കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ത​ർ​ക്ക​വും ഇ​ല്ല. പ്ര​ധാ​മ​ന്ത്രി ത​ന്നെ നി​തീ​ഷ് ന​യി​ക്കു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണ്.'-​ല​ല​ൻ സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; അ​വ​ർ മ​ഹാ​സ​ഖ്യ​ത്തി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും: തേ​ജ​സ്വി യാ​ദ​വ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. സം​സ്ഥാ​ന​ത്ത് മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ച​രി​ത്ര ഭൂ​രി​പ​ക്ഷ​മാ​യി​രി​ക്കും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക​യെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞ

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ൻ​ഡി​എ​യെ മാ​റ്റി മ​ഹാ​സ​ഖ്യ​ത്തി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. 20 വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന നി​തീ​ഷ് കു​മാ​റി​ന്‍റെ ഭ​ര​ണം ഇ​ത്ത​വ​ണ അ​വ​സാ​നി​ക്കും.'-​തേ​ജ​സ്വി അ​വ​കാ​ശ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ഘോ​പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് തേ​ജ​സ്വി ജ​ന​വി​ധി തേ​ടു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും: ദി​യാ കു​മാ​രി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വും രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദി​യാ കു​മാ​രി. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ദി​യാ കു​മാ​രി അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ലെ സാ​ഹ​ച​ര്യം എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ വീ​ണും അ​ധി​കാ​ര​ത്തി​ലെ​ത്തേ​ണ്ട​തു​ണ്ട്. ഇ​ത​റി​യാ​വു​ന്ന ജ​ന​ങ്ങ​ൾ എ​ന്‍​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'- ദി​യാ കു​മാ​രി പ​റ​ഞ്ഞു.

"ജി​എ​സ്ടി നി​ര​ക്ക് അ​ട​ക്കും കു​റ​ച്ച​തും അ​നു​കൂ​ല​മാ​യ കാ​ര്യ​മാ​ണ്. രാ​ജ്യ​ത്ത് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഏ​റ്റ​വു​മ​ധി​കം സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത് ബി​ഹാ​റി​ലൂ​ടെ​യാ​ണ്. അ​തു മാ​ത്ര​മ​ല്ല ആ​ർ​ജെ​ഡി​യു​ടെ ജം​ഗി​ൾ രാ​ജ് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. അ​തു​കൊ​ണ്ട് അ​വ​രെ ജ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കി​ല്ല.'-​ദി​യാ കു​മാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടും: ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച (ആ​ർ​എ​ൽ​എം) അ​ധ്യ​ക്ഷ​ൻ ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ. ച​രി​ത ഭൂ​രി​പ​ക്ഷം നേ​ടി എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കു​ശ്‌​വാ​ഹ അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ പ​റ​ഞ്ഞു.

"എ​ൻ​ഡി​എ ഒ​റ്റ​ക്കെ​ട്ടാ​ണ്. സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ളെ​ല്ലാം വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​ഹാ​സ​ഖ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​വി​ടെ എ​ല്ലാ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​ണ്. സീ​റ്റ് ധാ​ര​ണ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ൻ​ഡി​എ വ​ള​രെ മു​ന്നി​ലാ​ണ്.'-​ആ​ർ​എ​ൽ​എം അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും; നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും: കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൽ​ജെ​പി-​രാം​വി​ലാ​സ് അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ തു​ട​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു.'-​ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​ക​ൾ നി​തീ​ഷി​നെ ത​ന്നെ​യാ​യി​രി​ക്കും നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ ത​ന്നെ പ​റ​ഞ്ഞു ക​ഴി​ഞ്ഞു നി​തീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ൻ​ഡി​എ​യെ നീ​തി​ഷ് കു​മാ​ർ ന​യി​ക്കു​ന്ന​താ​ണ് ന​ല്ല​ത്; ജ​ന​ങ്ങ​ൾ മ​ഹാ സ​ഖ്യ​ത്തി​ന് വോ​ട്ട് ചെ​യ്യും: കോ​ൺ​ഗ്ര​സ് എം​പി മു​ഹ​മ്മ​ദ് ജാ​വേ​ദ്

പാ​റ്റ്ന: വ​രു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ബി​ഹാ​റി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​സ​ഖ്യം വ​ൻ വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി മു​ഹ​മ്മ​ദ് ജാ​വേ​ദ്. സം​സ്ഥാ​ന​ത്തെ നീ​തി​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​രോ​ക്ഷ​മാ​ണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ൻ​ഡി​എ​യെ നി​തീ​ഷ് ന​യി​ക്കു​ന്ന​തി​ന്‍റെ ഗു​ണം ഇ​ന്ത്യ സ​ഖ്യ​ത്തി​നാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​താ​ൻ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ത​യാ​റാ​യി ക​ഴി​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്പോ​ൾ ത​ന്നെ തൊ​ഴി​ല്ലി​ല്ലാ​ഴ്മ​യും ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ളും ഒ​ക്കെ​യാ​യി​രി​ക്കും ജ​ന​ങ്ങ​ൾ​ക്ക് ഓ​ർ​മ വ​രു​ക.'- മു​ഹ​മ്മ​ദ് ജാ​വേ​ദ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ 25 സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ച് ക​ഴി​ഞ്ഞ​താ​യും മു​ഹ​മ്മ​ദ് ജാ​വേ​ദ് പ​റ​ഞ്ഞു. കു​റ​ച്ച് പേ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മെ തീ​രു​മാ​നം ആ​കാ​നു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും; നി​തീ​ഷ് കു​മാ​ർ ത​ന്നെ ന​യി​ക്കും: കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്

പാ​റ്റ്ന: ബി​ഹാ​റി​ൽ അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​ര​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്. എ​ൻ​ഡി​എ ഭ​ര​ണം തു​ട​രു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത് ന​ന്നാ​യി. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക്ക​യാ​ണ്. അ​വ​ർ​ക്ക് അ​തി​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ന​വം​ബ​ർ 14ന് ​നീ​തി​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള എ​ൻ​ഡി​എ ത​ന്നെ വ​ൻ വി​ജ​യം നേ​ടും.'-​രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം നീ​തി​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തും. ആ​ർ​ജെ​ഡി​യെ​യും ഇ​ന്ത്യ സ​ഖ്യ​ത്തെ​യും ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Up